ആലുവ: ആലുവ കെൽട്രോൺ നോളജ് സെന്റെറിൽ നടത്തുന്ന ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് ആൻഡ് ഡിജിറ്റൽ ഫിലിംമേക്കിംഗ് കോഴ്‌സിലേക്ക് അപേക്ഷക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധിയില്ല. ഗ്രാഫിക്‌സ് ഡിസൈൻ ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഫിലിംമേക്കിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാണ്. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ആലുവ പമ്പ് ജംഗ്ഷന് സമീപം റെയിൽവേ സ്റ്റേഷൻ റോഡിലുള്ള കെൽട്രോൺ നോളജ് സെന്റെറിൽ നേരിട്ട് അപേക്ഷിക്കണം.