കൊച്ചി: ലോക്ക് ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നാനൂറിൽപ്പരം കുടുംബങ്ങൾക്ക് ഏരൂർ സൗത്ത് 2435 -ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തിൽ അരിയും കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകളും വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ ജയ സുരേന്ദ്രന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് യു.എസ്. ശ്രീജിത്ത്, യൂണിയൻ കമ്മിറ്റി മെമ്പർ എം.ആർ. സത്യൻ എന്നിവർ നേതൃത്വം നൽകി. ആദ്യഘട്ടത്തിൽ പലവ്യഞ്ജനകിറ്റുകൾ വിതരണം നടത്തിയിരുന്നു.