കൊച്ചി: സ്റ്റേറ്റ് റഗ്ബി അസോസിയേഷൻ കേരളയുടെയും ഫാസ്യ എസ്.വി.എസ്.എം ഹെൽത്ത് കെയറിന്റെയും ആഭിമുഖ്യത്തിൽ ' റഗ്ബി സ്‌പോർട്‌സ് മെഡിസിൻ ' എന്ന വിഷയത്തിൽ വെബിനാർ നടത്തി. ഓർത്തോപീഡിക് സ്‌പോർട്‌സ് സർജൻ ഡോ . ഷിബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പോഷകാഹാരം, കായികതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നതിനു മുൻപ് ചെയ്യേണ്ട തയ്യാറെടുപ്പുകൾ, പരിക്കുകൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എന്നീ വിഷയങ്ങളിൽ ആന്റു അന്ന റോയി, റോഡ്രിഗസ്, ജീന സൂസൻഫിലിപ്പ്, ലിജിൻ എസ്.പി എന്നിവർ സംസാരിച്ചു. സൗത്ത് ഇന്ത്യൻ റഗ്ബി യൂണിയൻ ഡെവലപ്‌മെന്റ് മാനേജർ നോയൽ, സ്റ്റേറ്റ് റഗ്ബി അസോസിയേഷൻ കേരള പ്രസിഡൻറ് വിജുവർമ്മ, സെക്രട്ടറി ആർ. ജയകൃഷ്ണൻ, കോച്ച് ജോർജ് എന്നിവരും പങ്കെടുത്തു.