വൈപ്പിൻ : കെ.എസ്.ഇ.ബി ബിൽ അമിതമായതിൽ പ്രതിഷേധിച്ച് എ.ഐ.യു.ഡബ്ല്യു.സി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഞാറക്കൽ ഓഫീസിന് മുന്നിൽ വൈദ്യുതിബിൽ കത്തിച്ച് സമരം നടത്തി. മുപ്പത്തിരണ്ടായിരത്തോളം കൺസ്യൂമർമാരുള്ള ഞാറക്കൽ സെക്ഷനിൽ വൈദ്യുതിതടസമുണ്ടായാൽ തൊഴിലാളികളുടെ കുറവുമൂലം മണിക്കൂറുകൾക്ക് ശേഷമാണ് വിതരണം പുന:സ്ഥാപിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു. ഞാറക്കൽ സെക്ഷൻ രണ്ടായി വിഭജിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധധർണ ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി. ദേശികൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ മണ്ടോത്ത്, കെ.വൈ. ദേവസിക്കുട്ടി, സാജു അയ്യമ്പിള്ളി, പി.ആർ. വിപിൻ, ജോഹൻ പരപ്പൻ എന്നിവർ പ്രസംഗിച്ചു.