kklm
എ.ഐ.വൈ.എഫ്. കൂത്താട്ടുകുളത്ത് നടത്തിയ ബിരിയാണി ചലഞ്ച് എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെകട്ടറി എൻ. അരുൺ, നഗരസഭ ചെയർമാൻ റോയി എബ്രഹാമിന് ബിരിയാണി നൽകി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിരിയാണി ഉണ്ടാക്കി വിറ്റ് എ.ഐ.വൈ.എഫ് കൂത്താട്ടുകുളം മേഖല കമ്മിറ്റി പണം കണ്ടെത്തുന്നു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ നഗരസഭ ചെയർമാൻ റോയി എബ്രാഹാമിന് ബിരിയാണി നൽകി ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി എ.കെ.ദേവദാസ് എ. എ.ഐ.വൈ.എഫ് നേതാക്കളായ ബിനീഷ് തുളസീദാസ്, ബിജോ പൗലോസ്‌, പി.എം.ഷൈൻ, ആൽബിൻ സാബു, ബീസൺ, ജിഷ്ണു, എബിൻ ബാബു, അനിരുദ്ധ്, തുടങ്ങിയവർ ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകി. സി.പി.ഐ.നേതാക്കളായ എ.എസ്.രാജൻ, എം.എം.ജോർജ്,അംബിക രാജേന്ദ്രൻ, ബീന സജീവൻ എന്നിവർ സംസാരിച്ചു.