മുവാറ്റുപുഴ: എസ്.വൈ.എസ് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'നൽകാം ഒരു നേരത്തെ ഭക്ഷണം പെരുന്നാൾ ദിനത്തിൽ ' എന്ന പരിപാടിയിൽ മൂവാറ്റുപുഴയിൽ ഭക്ഷണ വിതരണം നടത്തി. ഭക്ഷണ വിതരണത്തിൻ്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. വൃദ്ധസദനങ്ങളിലെ അന്തേവാസികൾ, ഹോമിയോ ആശുപത്രി, ലോക്ക് ഡൗൺ മൂലം തദ്ദേശ സ്ഥാപനങ്ങളുടെ സംരക്ഷണത്തിൽ കഴിയുന്നവർ, വഴിയാത്രക്കാർ, വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ തൊഴിലാളികൾ തുടങ്ങിയവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. എസ്. വൈ. എസ് മണ്ഡലം പ്രസിഡൻ്റ് അലി പായിപ്ര, ജനറൽ സെക്രട്ടറി ഷംസുദ്ധീൻ മണക്കണ്ടം, ട്രഷറർ മുഹമ്മദ് റാഫി ഐരാറ്റിൽഎന്നിവർ വിവിധ സ്ഥലങ്ങളിൽ ഭക്ഷണ വിതരണത്തിന് നേത്രത്വം നൽകി.