കൂത്താട്ടുകുളം: റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യ കിറ്റുമായി മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം രംഗത്ത്.ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ സേവേറിയോസിന്റെ നിർദേശപ്രകാരം കൂത്താട്ടുകുളം പ്രദേശത്തും, ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലുമായി ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് പ്രവർത്തകർ സഹായം എത്തിച്ചു നൽകിയത്.അരി ഒഴികെ ഒരു കുടുംബത്തിന് വേണ്ട എല്ലാ ഭക്ഷ്യ സാധനങ്ങളും അടങ്ങുന്നതാണ് കിറ്റ്.കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ കുട്ടികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന റേഷൻ കാർഡ് ഇല്ലാത്ത കുട്ടികളുടെ കുടുംബത്തിനും പദ്ധതിയുടെ ഭാഗമായി സഹായം നൽകി.ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോമോൻ ചെറിയാൻ പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസിന് കിറ്റുകൾ കൈമാറി. സെക്രട്ടറി ഗീവിസ് മർക്കോസ്, നിഖിൽ കെ.ജോയി അലക്സ് രാജു, പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് നാരായണൻ, എസ്.എം.സി അംഗം കെ.വി.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.