cpm
സി. പി. എം മുവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കാർഷിക പ്രവൃത്തികളുടെ ഉദ്ഘാടനം മുൻ എം.എൽ.എ ഗോപി കോട്ടമുറിയ്ക്കൽ നിർവഹിയ്ക്കുന്നു. പി.എം. ഇസ്മായിൽ, പി.ആർ.മുരളീധരൻ, എം.ആർ. പ്രഭാകരൻ എന്നിവർ സമീപം

മൂവാറ്റുപുഴ: സർക്കാർ നിർദ്ദേശിച്ച സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് സി. പി. എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി കാർഷികരംഗത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു. ആവോലി പഞ്ചായത്തിലെ രണ്ടാറിലെ മൂന്നര ഏക്കർ സ്ഥലക്ക് വിവിധ കാർഷിക വിളകളാണ് കൃഷിചെയ്യുന്നത്.ആവോലി രണ്ടാർ കരയിൽ എച്ച്. എം കോളേജിന് സമീപം നെല്ലിപ്പിള്ളി ലിയോ പോളിന്റെ മൂന്നര ഏക്കർ സ്ഥലത്ത് കപ്പ, ചേന, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷയ്ക്ക് നാടിനെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് കൃഷി തുടങ്ങിയിട്ടുള്ളത്. വർഷങ്ങളായി തരിശായി കിടന്നതും കൃഷി യോഗ്യമായതുമായ സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ പാട്ടത്തിനെടുത്തുമാണ് കൃഷിയിറക്കുന്നത് . സി .പി . എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ കപ്പ കൃഷി നടീലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി .എം ഇസ്മയിൽ, പി. ആർ മുരളീധരൻ, ഏരിയാ സെക്രട്ടറി എം. ആർ പ്രഭാകരൻ, ആവോലി ലോക്കൽ സെക്രട്ടറി ഷാജു വടക്കൻ, കെ.എൻ . ജയപ്രകാശ്, യു.ആർ. ബാബു തുടങ്ങിയവർ പങ്കെടുത്തു.