തൃക്കാക്കര : കാക്കനാട് അത്താണിയിലെ കിരേലിമല കോളനിവാസികൾ രണ്ട് പതിറ്റാണ്ടായി അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ഇവരുടെ പുനരധിവാസം ഉടൻ നടപ്പാക്കണമെന്ന് ബിഡിജെഎസ് തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡൻറ് കെ എസ് വിജയൻ ആവശ്യപ്പെട്ടു മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഈ കുടുംബങ്ങൾ വർഷങ്ങളായി പ്രശ്നപരിഹാരത്തിനായി പോകാത്ത അധികാരികൾ ഇല്ല ഓരോ വർഷവും ഓരോ വാഗ്ദാനങ്ങൾ നൽകി ഇവരെ കബളിപ്പിക്കുകയാണ് മഴ സീസണിൽ ഉദ്യോഗസ്ഥ പ്രമുഖരും മറ്റും കോളനിയിൽ എത്തുന്നത് പതിവുകാഴ്ചയായി മാത്രം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു ഇത്തവണ ശാശ്വത നടപടിയെടുക്കുന്നതിന് വേണ്ടി ശക്തമായ സമരവുമായി ബിഡിജെഎസ് എത്തുക യാണെന്നും അദ്ദേഹം പറഞ്ഞു കെ എസ് വിജയൻറെ നേതൃത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി സി സതീശൻ മണ്ഡലം ട്രഷറർ ബിടി ഹരിദാസ് ദിലീപ് കുമാർ എൻഎസ്എസ് ദിനുപ് തുടങ്ങിയവർ കോളനി സന്ദർശിച്ചു