court

പദവിയിൽ ആദ്യത്തെ വനിത

കൊച്ചി : കേരള ഹൈക്കോടതി രജിസ്ട്രാർ ജനറലായി തൃശൂർ ജില്ലാ ജഡ്‌ജി സോഫി തോമസിനെ നിയമിച്ചു. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിതാ ജുഡിഷ്യൽ ഒാഫീസർ ഇൗ പദവിയിൽ എത്തുന്നത്. രജിസ്ട്രാർ ജനറലായിരുന്ന കെ. ഹരിപാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് സോഫി തോമസിന്റെ നിയമനം. തൃശൂർ ജില്ലാ ജഡ്‌ജിയുടെ ചുമതല അഡിഷണൽ ജില്ലാ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്.