കൊച്ചി: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം വെണ്ണല സഹകരണ ബാങ്കിൽ ആരംഭിച്ചു. 43-ാം ഡിവിഷനിലെ "അംഗന "കുടുംബശ്രീ അയൽക്കൂട്ടത്തിലെ 13 അംഗങ്ങൾക്ക് 10,000 രൂപ വീതം നൽകുന്നതിന് 1,30,000 രൂപ നിക്ഷേപിച്ച് പാസ് ബുക്ക് ബാങ്ക് പ്രസിഡെന്റ് അഡ്വ. എ.എൻ.സന്തോഷ് അയൽക്കൂട്ട ഭാരവാഹികളായ നിഷ്മോൾ മഹേഷിനും കലാഷാജിക്കും നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതിയംഗങ്ങളായ പി.ആർ.സാംബശിവൻ, കെ.ജി.സുരേന്ദ്രൻ, അസി.സെക്രട്ടറി ടി.എസ്.ഹരി, ബാങ്ക് പാലാരിവട്ടം ബ്രാഞ്ച് മാനേജർ എം.ടി. മിനി എന്നിവർ സംസാരിച്ചു.