ആലുവ: കാലടി മണപ്പുറത്ത് സിനിമാസെറ്റ് തകർത്ത സംഭവവുമായി വിശ്വഹിന്ദു പരിഷത്തിനോ യുവജന വിഭാഗമായ ബജ് രംഗദളിനോ പങ്കില്ലെന്ന് വി.എച്ച്.പി ജില്ലാ സെക്രട്ടറി ടി.യു. മനോജ് അറിയിച്ചു. ആക്രണത്തിന്റെ ഉത്തരവാദിത്വം അന്താരാഷ്ട്ര ഹിന്ദുപരിഷത്തും രാഷ്ട്രീയ ബജ്രംഗദളും ഏറ്റെടുത്തിട്ടും വി.എച്ച്.പിക്കെതിരെ ചിലർ പ്രചരണം നടത്തുകയാണ്. തെറ്റായ പ്രചരണം തിരുത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മനോജ് അറിയിച്ചു.