കുടി​യന്മാരുടെ ആപ്പി​ൽ തീരുമാനമായി​ല്ല

കോലഞ്ചേരി: തേങ്ങ ഉടയ്ക്ക് സാമീ......മദ്യം വാങ്ങാനുള്ള വെർച്ച്വൽ ക്യൂ ആപ്പിനായി സോഫ്റ്റ് വെയർ കമ്പനിയുടെ ഫേസ് ബുക്ക് പേജിൽ കുടി​യന്മാരുടെ മുറവിളി തുടരുന്നു. മി​ഥുനത്തി​ലെ ജഗതി​യുടെ ഡയലോഗാണ് ഇന്നലെ ഹി​റ്റായത്.

സംസ്ഥാനത്ത് മദ്യവിതരണം ഇന്നും തുടങ്ങില്ല. ഇന്നലെ വരെ ആപ്പ് സംബന്ധിച്ച തീരുമാനങ്ങളൊന്നും ആയിട്ടില്ല. ബാറുടമകൾക്കോ, ബെവ്ക്കോ ഷോപ്പ് ഇൻ ചാർജുമാർക്കോ ഇതു വരെ ഒരു സൂചന പോലുമി​ല്ല. ഇവർക്ക് പരിശീലനം നല്കിയാലേ ആപ്പുകാർക്ക് യഥാ സമയം മദ്യം ലഭ്യമാക്കാനാകൂ. ഇന്ന് പ്ലേ സ്‌​റ്റോറിൽ നിന്നുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിവറേജസ് കോർപ്പറേഷൻ. ലഭിച്ചാൽ രണ്ടു ദിവസത്തിനകം മദ്യ വിൽപ്പന തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ശനിയാഴ്ചയാണ് ആപ്പ് പ്ലേ സ്​റ്റോറിൽ അപ് ലോഡ് ചെയ്തത്. ഗൂഗി​ളി​ന്റെ അനുമതിക്ക് ഏഴു ദിവസം വരെ എടുക്കാം. ആപ് പബ്ലിഷ് ചെയ്യുന്ന വിവരം സർക്കാർ തലത്തിൽ നിന്ന് ഗൂഗിളിനെ അറിയിക്കുകയും വേഗമാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായാണ് വിവരം.

പ്ലേ സ്‌​റ്റോറിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ആപ്പ് രൂപകൽപ്പന ചെയ്ത ഫെയർകോഡ് ടെക്‌നോളജീസ് പറയുന്നത്. പബ്ലിഷ് ചെയ്താലും ഏതാനും ദിവസം കൂടി കഴി​ഞ്ഞേ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ലഭിക്കൂവെന്നും കമ്പനി അധികൃതർ സൂചി​പ്പി​ക്കുന്നുണ്ട്.