കൊച്ചി: കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ ഷൂട്ടിംഗ് സെറ്റ് തകർത്തതിൽ സംഘപരിവാർ സംഘടനകൾക്ക് ഒരു ബന്ധവുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു അറിയിച്ചു. ക്ഷേത്ര പവിത്രതയ്ക്ക് കളങ്കമുണ്ടാക്കാതെ സെറ്റിടാൻ കാലടി ശിവരാത്രി
ആഘോഷസമിതി സമ്മതം നൽകിയിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തവർക്ക് കൈവെട്ട് കേസ് പ്രതികളുമായിബന്ധമുണ്ടെന്ന ആരോപണവും അന്വേഷിക്കണം.
പഞ്ചായത്ത് അനുമതിയില്ലാതെ സെറ്റ് നിർമ്മിച്ചതും അനധികൃത നിർമ്മാണം പഞ്ചായത്ത് തടയാതിരുന്നതും ദുരൂഹമാണെന്നും ആർ.വി.ബാബു പറഞ്ഞു.