കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് 20 ലക്ഷം കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള മാനേജ്‌മെന്റ് അസോസിയേഷൻ വിർച്വൽ പാനൽ ചർച്ച സംഘടിപ്പിച്ചു.മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടർ സി.ജെ ജോർജ്, ടെക്‌നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി. വിജയരാഘവൻ, പി.എസ്.യു ബാങ്ക് ടോപ്പ് എക്‌സിക്യൂട്ടീവ് എസ്. ആദികേശവൻ എന്നിവർ പങ്കെടുത്തു. സാമ്പത്തിക വിദഗ്ദ്ധൻ ഡോ. വിജയകുമാർ മോഡറേറ്ററായിരുന്നു.കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബു പുന്നൂരാൻ, മുൻ പ്രസിഡന്റും പരിപാടിയുടെ ചെയർമാനുമായ എസ്. രാജ്‌മോഹൻ നായർ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.