കോലഞ്ചേരി: ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ ലംഘിച്ച് കൂടുതൽ ആളുകളെ കയറ്റി പെരുമ്പാവൂർ കോലഞ്ചേരി റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യബസ് ജീവനക്കാർക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ 28 സീറ്റുള്ള ബസിൽ 23 പേരുമായി സഞ്ചരിക്കുമ്പോഴാണ് പൊലീസ് പിടിയിലാകുന്നത്. കേസെടുത്ത ശേഷം ബസ് വിട്ടയച്ചു.