ഉദയംപേരൂർ: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ ടി.ജി. രാഘവന്റെ മകൻ ഡോക്ടർ പ്രതാപ് ടി.ആർ ഉം ഭാര്യ ലക്ഷ്മി പ്രതാപും കൂടി നാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. തുക രാഘവന്റെ ഭാര്യ വി.പി. സുകുമാരിയിൽ നിന്നും അഡ്വക്കേറ്റ് എം. സ്വരാജ് എം.എൽ.എ ഏറ്റുവാങ്ങി.
കുടുംബ പെൻഷനിൽ നിന്നും പതിനായിരം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് എം.എൽ.എയെ ഏൽപ്പിച്ചു. മുളന്തുരുത്തി ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിന്നും റിട്ട. ചെയ്ത സൂപ്പർവൈസർ കണ്ടനാട് കൂത്തു കല്ലുങ്കൽ പി.ആർ. കാർത്തികേയൻ നൽകിയ ഒരു മാസത്തെ പെൻഷൻ 36,100 രൂപയടേയും കണ്ടനാട് ചാക്കാട്ടിൽ ഹെഡ്മിസ്ട്രസ് പി.കെ. അംബിക നൽകിയ പെൻഷൻ വിഹിതം 7,500 രൂപയുടെയും ചെക്കുകൾ എം.എൽ.എ. എം. സ്വരാജ് ഏറ്റുവാങ്ങി. ചടങ്ങിൽ സർവീസ് പെൻഷൻ യൂണിയൻ പ്രവർത്തകരായ പി.കെ. മനോഹരൻ, മണി ഗ്രാമപഞ്ചായത്ത് അംഗം, ഷീജ ബാബു, എൻ.എം. മിത്രൻ, ടി.കെ. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.