അങ്കമാലി: മലയാളി വീട്ടമ്മ മുംബയിൽ കൊവിഡ് ബാധിച്ച് മരിച്ചു. കറുകുറ്റി പാലാട്ടി പരേതനായ പാവുണ്ണിയുടെ ഭാര്യ റോസിലി (64) ആണ് മരണമടഞ്ഞത്. മുംബയ് നേവൽബേസിൽ ജോലിചെയ്യുന്ന മകൻ ടോണിയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. തിരുമുടിക്കുന്ന് പെരേപ്പാടൻ കുടുംബാംഗമാണ്. മകൾ : ബോണി (ആസ്‌ട്രേലിയ). മരുമക്കൾ: ശോഭ, ബിനോയ് (ആസ്‌ട്രേലിയ)
.