കൊച്ചി: കൊവിഡ് ഭീതിയിൽ മാറ്റിവച്ച പരീക്ഷകൾ ഇന്നാരംഭിക്കും. ജില്ലയിൽ 31,688 കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയും 4624 പേർ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതും. പരീക്ഷാനടത്തിപ്പിന് അദ്ധ്യാപകരെയും ചോദ്യപ്പേപ്പർ വിതരണത്തിന് ക്ലസ്റ്ററുകൾ തിരിച്ച് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
പരീക്ഷാ കേന്ദ്രങ്ങളിൽ സമയക്രമം പാലിക്കാൻ കർശന നിർദേശമുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അധികസമയം, വ്യാഖ്യാതാവിന്റെ സേവനം, സ്ക്രൈബ് തുടങ്ങിയവ ആവശ്യമുള്ളിടത്ത് നൽകും. പരീക്ഷാകേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് സെക്രട്ടേറിയറ്റ് തലത്തിലും റവന്യൂ, വിദ്യാഭ്യാസ ജില്ലാതലങ്ങളിലും സ്‌ക്വാഡുകൾ പ്രവർത്തിക്കും. എസ്.എസ്.എൽ.സിക്ക് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂളിലാണ്. 510 കുട്ടികൾ. ഏറ്റവും കുറവ് മൂന്നുകുട്ടികൾ പരീക്ഷയെഴുതുന്ന തൃപ്പൂണിത്തുറ സംസ്‌കൃതം ഗവ. ഹൈസ്‌കൂളിലും. ആരോഗ്യവകുപ്പ്, പി.ടി.എ, സന്നദ്ധ സംഘടനകൾ, ഫയർഫോഴ്‌സ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ പരീക്ഷാഹാളുകളും ഫീർണീച്ചറും സ്‌കൂൾ പരിസരവും കഴിഞ്ഞദിവസങ്ങളിൽ ശുചിയാക്കിയിരുന്നു.
എസ്.എസ്.എൽ.സി പരീക്ഷാ
കേന്ദ്രങ്ങൾ 320
എറണാകുളം - 100
ആലുവ - 114
മൂവാറ്റുപുഴ - 55
കോതമംഗലം - 51
വി.എച്ച്.എസ്.ഇ
കേന്ദ്രങ്ങൾ 34