liqor

കൊച്ചി: രാജ്യത്തിന്റെ പല ഭാഗത്തും ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ആരംഭിച്ചു കഴിഞ്ഞു.എന്നാല്‍ മദ്യ വരുമാനം ഉയര്‍ത്താന്‍ പുതിയ ഒരു മാര്‍ഗം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.സംസ്ഥാനത്തെ മാളുകളിലൂടെയും സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും പ്രീമിയം മദ്യ ബ്രാന്‍ഡുകളുടെ വില്‍പ്പന നടത്തുക. സിംഗിള്‍ ചെയിന്‍ ബ്രാന്‍ഡുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ക്കും ഒക്കെ ഇനി മദ്യം വില്‍ക്കാം.

മദ്യത്തിനു പുറമെ പ്രീമിയം ബിയറുകളും, വൈന്‍ ബ്രാന്‍ഡുകളും എല്ലാം മാളുകളില്‍ ലഭ്യമാകും. ഇതിനു വേണ്ടി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രത്യേക നിയമം തന്നെ കൊണ്ടു വന്നു കഴിഞ്ഞു. വരുമാനം കുറഞ്ഞതിനാല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം ഉയര്‍ത്തുകയാണ് ലക്ഷ്യം. വിദേശ ബ്രാന്‍ഡുകളുടെ സീല്‍ ചെയ്ത മദ്യം വില്‍ക്കാന്‍ കമ്പനികള്‍ക്ക് പ്രത്യേക ലൈസൻസ് അനുവദിക്കും. ഇതുവരെ രാജ്യത്ത് വിദേശ ബ്രാന്‍ഡുകളുടെ മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.