sankara
പ്രൊഫ. പി.വി പീതാംബരനും സുധ പീതാംബരനും ചേർന്ന് ഭാരതീയ നാട്യദിനം ഉദ്ഘാടനം ചെയ്യുന്നു

കാലടി: കലാകേരളത്തിന് ശ്രീനാരായണഗുരുവിന്റെയും സ്വാമി ശങ്കാരാചാര്യരുടെയും മഹത്തായ സന്ദേശങ്ങൾ ഉൾപ്പെടുത്തി രണ്ട് മെഗാനൃത്തപരിപാടികൾ ഉൾപ്പെടെ 37 നൃത്താവിഷ്‌കാരങ്ങൾ സമ്മാനിച്ച ശ്രീശങ്കര സ്‌കൂൾ ഒഫ് ഡാൻസിന്റെ 27ാം ഭാരതീയ നാട്യദിനം അരങ്ങും ആഘോഷവുമില്ലാതെ ആചരിച്ചു.

ശങ്കര നാട്യമണ്ഡപത്തിൽ സ്‌കൂൾ പ്രൊമോട്ടർ പി.വി. പീതാംബരനും സ്‌കൂൾ ഡയറക്ടർ സുധാ പീതാംബരനും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പൂർവ വിദ്യാർത്ഥിനിയും ചലച്ചിത്ര താരവുമായ ശിവദ, പ്രശസ്ത കലാകാരന്മാർ, സീനിയർ ഗുരുക്കന്മാർ, യുവ നർത്തകിമാർ, നൃത്ത വിദ്യാർത്ഥിനികൾ എന്നിവർ ബ്രേക്ക് ദി ചെയിൻ എന്ന പ്രോഗ്രാം ലോക്ക് ഡൗൺ കാലത്ത് ഏറ്റെടുത്തു.