കൊച്ചി : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നീല, വെള്ള റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി 15 രൂപനിരക്കിൽ ഈമാസം നൽകുമെന്ന വാഗ്ദാനം നടപ്പാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സ്പെഷ്യൽ ക്വാട്ടയിലുള്ള അരി ഗോഡൗണിൽ നിന്നെടുക്കാൻ തയ്യാറാവുന്നില്ല. റേഷൻ വ്യാപാരികളുമായി അടിയന്തിരമായ ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ തയ്യറാവണം. നീല, വെള്ള റേഷൻകാർഡ് ഉപഭോക്താക്കൾക്ക് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കണം.
ആവശ്യം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ മേയ് 29 ന് സംസ്ഥാന വ്യാപകമായി ജില്ലാ സപ്ളൈ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കും.