കിഴക്കമ്പലം: വെസ്​റ്റ് മോറക്കാലയിൽ കിണ​റ്റിൽ വീണ പശുവിനെ ഫയർഫോഴ്‌സ് രക്ഷപെടുത്തി. ഇന്നലെ രാവിലെയാണ് സംഭവം. കുമാരപുരം പന്തപ്ലാക്കിൽ സണ്ണി പി കുരുവിളയുടെ പശു മേഞ്ഞുനടക്കുന്നതിനിടെ അയൽവാസിയുടെ ചുറ്റുമതിൽ ഇല്ലാത്ത കിണ​റ്റിൽ അകപ്പെടുകയായിരുന്നു. പട്ടിമ​റ്റം ഫയർസ്​റ്റേഷൻ ഓഫീസർ ടി.സി. സാജുവിന്റെ നേതൃത്വത്തിൽ ബിബിൻ എ തങ്കപ്പൻ, സിജാസ് എ പി, ലൈജു തമ്പി, നിതിൻ എസ്.എസ്, ബിബിൻ ബേബി, കെ.വി. ജോണി എന്നീ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.