കൊച്ചി: തന്ത്രപ്രധാനമായ മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽപോലും സ്വകാര്യപങ്കാളിത്തം നടത്താൻ കേന്ദ്രസർക്കാർ നടത്തുന്ന ഗൂഢനീക്കം ജനദ്രോഹമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. റെജികുമാർ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെ ആർ.എസ്.പി സംസ്ഥാന വ്യാപകമായി നടത്തുന്ന നില്പ് സമരം എറണാകുളം ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം സിറിയക് റാഫേൽ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജെട്ടിയിലെ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നടത്തിയ സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എസ്. ദേവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.