കൊച്ചി: മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിൽ കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ വിതരണം ചെയ്യാൻ ഫെഡറൽ ബാങ്ക് കുടുംബശ്രീ മിഷനും ധാരണാപത്രം ഒപ്പുവച്ചു. ലോക്ക് ഡൗൺ മൂലം കുടുംബങ്ങൾക്കുണ്ടായ തൊഴിൽ, വരുമാനനഷ്ടം തുടങ്ങിയവ കണക്കിലെടുത്താണ് കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. അർഹർക്ക് ഉടനടി വായ്പ അനുവദിക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. പലിശതുക സംസ്ഥാന സർക്കാർ തിരികെനൽകും.