ആലുവ: കൊവിഡ് വ്യാപനഭീതി നിലനിൽക്കേ അവശേഷിച്ച എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകി അൻവർ സാദത്ത് എം.എൽ.എ. നഗരത്തിലെ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ സ്‌കൂളുകളാണ് എം.എൽ.എ സന്ദർശിച്ചത്. പരീക്ഷയ്ക്കുള്ള സുരക്ഷാക്രമീകരണങ്ങൾ അദ്ധ്യാപകരുമായി ചർച്ച ചെയ്തു. എല്ലാ വിദ്യാലയങ്ങളിലും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് പരീക്ഷയെഴുതാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മാസ്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നും ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിക്കുവാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ടെന്നും എം.എൽ.എ വിദ്യാർത്ഥികളോട് പറഞ്ഞു.