ksrtc
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി.ഡിപ്പോ എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പരിശോധന നടത്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സിയുടെ ഡിപ്പോയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിർമ്മാണത്തിനായി എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.52 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ കെ. എസ്. ആർ. ടി.സി.ഡിപ്പോയിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ, വാർഡ് കൗൺസിലർ ഷൈലജ അശോകൻ, എ.ടി.ഒ.സാജൻ സ്‌കറിയ, ഡിപ്പോ എൻജിനീയർ വിനോദ് ബേബി, ജനറൽ കൺട്രോളർ ഇൻസ്‌പെക്ടർ പി.ബി.ബിനു, അസോസിയേഷൻ ഭാരവാഹികളായ സജിത്.ടി.എസ്.കുമാർ, മിദുൻ.സി.കുമാർ എന്നിവർ പങ്കെടുത്തു.

..