മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പുതിയ ഒ.പി. അനക്‌സ് ബ്ലോക്ക് വൈകാതെ യാഥാർത്ഥ്യമാകും . എൽദോ എബ്രഹാം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നനുവദിച്ച 99.60 ലക്ഷം രൂപ മുതൽ മുടക്കിയാണ് ആശുപത്രി കവാടത്തിനോട് ചേർന്ന് പുതിയ ഒ.പി അനക്‌സ് ബ്ലോക്ക് നിർമ്മിക്കുന്നത്. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണോദ്ഘാടനം അടുത്തദിവസം നടക്കുമെന്ന് എം.എൽ.എ പറഞ്ഞു.
സൗകര്യങ്ങൾ
# അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രജിസ്‌ട്രേഷൻ കൗണ്ടർ
# രോഗികളെ പരിശോധിക്കാൻ ഒ.പി മുറികൾ
# അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഷ്വറൻസ് കൗണ്ടർ
# ആധുനിക രീതിയിലുള്ള നഴ്‌സിംഗ് റൂം
# പൊലീസ് എയ്ഡ്‌പോസ്റ്റ്, കാന്റീൻ