പെരുമ്പാവൂർ: കുടുംബശ്രീ അംഗങ്ങൾക്കായുള്ള മുഖ്യമന്ത്രിയുടെ 'സഹായഹസ്തം' വായ്പാപദ്ധതിക്ക് ഒക്കൽ സർവീസ് സഹകരണബാങ്കിൽ തുടക്കമായി. കുടുംബശ്രീ അംഗങ്ങൾക്ക് സഹകരണ ബാങ്കുകളിലൂടെ നടപ്പിലാക്കിയിരിക്കുന്ന വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.വി.മോഹനൻ നിർവഹിച്ചു. ബാങ്കിന്റെ പരിധിയിലുള്ള 53 കുടുംബശ്രീ ഗ്രൂപ്പുകൾക്കായി 4095000 രൂപയാണ് ബാങ്ക് നൽകുന്നത്.