മൂവാറ്റുപുഴ: എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ ക്യാമ്പ് സിറ്റിംഗ് മൂവാറ്റുപുഴയിൽ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. മുൻ സർക്കാരിന്റെ കാലത്താണ് ഇവിടെ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ സിറ്റിംഗ് നടക്കാറില്ല. ഫോറത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് സർക്കാർ നടപടിയായിയെന്ന് എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ച് 20ന് യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.എം.സലിം വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റെ മൂവാറ്റുപുഴയിലെ സിറ്റിംഗ് പുനരാരംഭിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് പറയുന്നു.