പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിൽനയങ്ങൾക്കെതിരെയും സ്വകാര്യവത്കരണങ്ങൾക്കെതിരെയും ആർ.എസ്.പി പ്രവർത്തകർ നടത്തിയ നിൽപ്പ് സമരത്തിന്റെ ഭാഗമായി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന സമരം മണ്ഡലം സെക്രട്ടറി വി.ബി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഒക്കൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റി അംഗം കെ.വി. രാധാകൃഷ്ണനും കുറുപ്പംപടി പോസ്റ്റ് ഓഫീസിന് മുന്നിൽ ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി ജെയ്‌സൺ പൂക്കുന്നേലും ഉദ്ഘാടനം ചെയ്തു. ജോജി, കെ.കെ. അബ്ദുൾ ജബ്ബാർ, അലിക്കുഞ്ഞ്, മണികണ്ഠൻ, രവീന്ദ്രൻ, കെ.എ. ശശി തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.