okkal-cleanig
ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ ഒക്കൽ പെരുമറ്റം ഭാഗത്തെ റോഡുകൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ് നിർവഹിക്കുന്നു

പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ ഒക്കൽ പെരുമറ്റം ഭാഗത്തെ റോഡുകൾ ശുചീകരിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ് ഉദ്ഘാടനം ചെയ്തു. സിനിമാ ദേശീയ അവാർഡ് ജേതാവ് ആദിഷ് പ്രവീൺ, വാർഡ് മെമ്പർ വിലാസിനി സുകുമാരൻ, സി.വി. ശശി, കെ. അനുരാജ്, എം.വി. ബാബു എന്നിവർ നേതൃത്വം നൽകി. ലൈബ്രറി വനിതാവേദി, യുവത, ബാലവേദി പ്രവർത്തകർ പങ്കെടുത്തു.