കിഴക്കമ്പലം: കോൺഗ്രസ് കമ്മിറ്റിയുടെ നിർദേശപ്രകാരം കിഴക്കമ്പലത്തെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമിച്ചുനൽകുന്ന ഭവനങ്ങളുടെ താക്കോൽ കൈമാറൽ വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. ബെന്നി ബഹനാൻ എം.പി, വി.പി. സജീന്ദ്രൻ എം.എൽ.എ, ടി.ജെ. വിനോദ് എന്നിവർ ചേർന്നു താക്കോൽ കൈമാറും. മുൻകാല നേതാക്കൻമാരായ കെ.എ. ആന്റണി, പി.സി. മാണി എന്നിവരുടെ സ്മരണാർത്ഥം 1050 ചതുരശ്ര അടിയിൽ 14.5 ലക്ഷം രൂപ ചെലവിൽ ഇരുനില വീടും വിലങ്ങ് തൈക്കാവിനു സമീപം 850 ചതുരശ്ര അടിയിൽ 10.5 ലക്ഷം രൂപ ചെലവിലുമാണ് വീടു നിർമിച്ചുനൽകുന്നതെന്ന് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കാരിപ്ര അറിയിച്ചു.