പെരുമ്പാവൂർ: കുടുംബശ്രീ അംഗങ്ങൾക്കായിട്ടുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിക്ക് അശമന്നൂർ സർവീസ് സഹകരണബാങ്കിൽ തുടക്കമായി. കൊവിഡ് 19 മഹാമാരിയിൽ ദുരിതം അനുഭവിയ്ക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് കൈത്താങ്ങായി സഹകരണ ബാങ്ക് വഴി നടപ്പാക്കുന്ന വായ്പാപദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. കൃഷ്ണൻ നമ്പൂതിരി, ബോർഡ് അംഗങ്ങളായ എം. ശങ്കരൻ, സി.എ. അശോകൻ, എൻ.പി. അലിയാർ, പി.എം. കാസിം, വി.ആർ. സുഭാഷ്, കെ.കെ. സുരേഷ്, എ.വി. എൽദോസ്, ബിനു തച്ചയത്ത്, സ്മിത ലെനിൻ, രാജേശ്വരി അജി, ജിൻസി പൗലോസ്, സെക്രട്ടറി ഇൻ ചാർജ് സുജു ജോണി, സി.ഡി.എസ് ചെയർപേഴ്‌സൺ കെ.കെ. സരോജിനി എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ പരിധിയിലുള്ള 105 കുടുംബശ്രീ ഗ്രൂപ്പുകൾ വഴി 1280 കുടുംബങ്ങളിൽ 1 കോടി രൂപയാണ് ബാങ്ക് വായ്പ നൽകുന്നത്.