mulavoor
മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഇൻചാർജ് കവിത ജി.നായർക്ക് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എ.ജി. ബാലകൃഷ്ണൻ നിവേദനം നൽകുന്നു

മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ദേവഹരിതം പദ്ധതി മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിൽ ആരംഭിക്കുന്നു. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തൃക്കാരിയൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഇൻചാർജ് കവിത.ജി.നായർ, സബ്ഗ്രൂപ്പ് ഓഫീസർമാരായ പി.വി. വിപിന, യദു കൃഷ്ണൻ, ദേവസ്വം ജീവനക്കാരായ ജി. അജിത്കുമാർ, ആർ.ജി. ജയരാജ്, ക്ഷേത്രം മേൽശാന്തി പി.എൻ. നാരായണൻ നമ്പൂതിരി, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എ.ജി. ബാലകൃഷ്ണൻ, സെക്രട്ടറി വി.ഡി. സിജു, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.