നെടുമ്പാശേരി: നിന്നായി 427 പ്രവാസികൾ കൂടി കൊച്ചിയിൽ മടങ്ങിയെത്തി. കുവൈറ്റിൽ നിന്നും അൽജസീറ വിമാനത്തിൽ 150 പേരും ഇസ്രായേലിൽ നിന്നും 100 പേരും ദുബായിയിൽ നിന്നും 177 യാത്രക്കാരുമാണ് ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയത്. പുതുക്കിയ വിമാന സർവീസ് പട്ടികയനുസരിച്ച് ഇന്നും കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാനമുണ്ട്. ഉക്രെയിനിൽ നിന്നും ഇന്ന് വൈകിട്ട് 4.30ന് 150 യാത്രക്കാരുമായി ഒരു വിമാനവും കൊച്ചിയിലെത്തുന്നുണ്ട്.
16 ആഭ്യന്തര സർവീസുകൾ
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഇരുവശത്തേക്കുമായി 16 ആഭ്യന്തര സർവീസാണ് നടത്തിയത്. ഏഴ് വിമാനം കെച്ചിയിലേക്ക് വന്നപ്പോൾ ഒമ്പതരണം തിരികെ പോയി. ഹൈദ്രാബാദ്, മൈസൂർ, കണ്ണൂർ, പൂനെ, ഡൽഹി, ബംഗ്ളൂരു, മുംബൈ ഭാഗങ്ങളിലേക്കാണ് വിമാനം പറന്നത്. ഹൈദ്രാബാദിലേക്കുള്ള രണ്ടും മുംബൈയിക്കുള്ള ഒന്നും വിമാനം റദ്ദാക്കി. ഇന്നലെ വൈകിട്ട് അഞ്ച് വരെ ആഭ്യന്തര സർവീസ് വഴി യാത്രചെയ്തത് 439 യാത്രക്കാരാണ്. രാത്രി 11.30നാണ് അവസാന സർവീസ്.