ആലുവ: കാർഷിക മേഖലയടക്കം സർവതും കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, ആദായ നികുതി അടക്കേണ്ടതില്ലാത്ത കുടുംബങ്ങൾക്ക് 7500 രൂപ വീതം അടുത്ത മാസത്തേക്ക് നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ 'ജീവന് വേണ്ടി നാടുണർത്തൽ' സമരം സംഘടിപ്പിച്ചു. പറവൂർ കവലയിൽ ജില്ലാ പ്രസിഡന്റ് എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. എ.എം. അബ്ദുൾകരീം അദ്ധ്യക്ഷനായി. വി.എസ്. സുരേഷ്, മുരുകൻ മേലാത്ത് എന്നിവർ സംസാരിച്ചു.ആലുവ ടെലഫോൺ എക്‌സ്ചേഞ്ചിന് മുന്നിൽ നടന്ന സമരം ജില്ലാ കമ്മറ്റി അംഗം പി.ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കെ.വി. മാർട്ടിൻ അദ്ധ്യക്ഷനായി. എ.എം. അബ്ദുൾകരീം, സഹീർ പേരേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.