കുമ്പളങ്ങി: പഞ്ചായത്തിലെ ഏക്കറ് കണക്കിന് നെൽകൃഷി സ്ഥലം കൃഷി ചെയ്യാൻ കർഷകർക്ക് നൽകാത്തതിൽ പ്രതിഷേധം വ്യാപകമാകുന്നു. ആകെ 275 ഏക്കർ നെൽകൃഷി പാടമാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 16 ഏക്കറാണ് പഞ്ചായത്തിന് കീഴിലുള്ളത്. ഒരു നെല്ലും മീനും പദ്ധതിയാണ് വർഷങ്ങളായി പഞ്ചായത്തിൽ നടന്നുവരുന്നത്.ഇതിൽ ആറ് മാസം നെൽ കൃഷിയും ആറ് മാസം മത്സ്യകൃഷിയുമാണ് നടത്തി വരുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി മത്സ്യകൃഷി മാത്രമാണ് നടന്നു വരുന്നത്. എന്നാൽ നെൽകൃഷി ചെയ്യാൻ ആളെ കിട്ടാത്തതും ഒരു കാരണമായിരിക്കുകയാണ്. ഇതിനെതിരെ കുമ്പളങ്ങി കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.തുടർന്ന് നടന്ന സമരത്തിൽ മണ്ഡലം ഭാരവാഹി ഷാജി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജിനു വിൻസന്റ്, ക്രിസ്റ്റഫർ ബ്രൈറ്റ്, ജോസഫ് ജോഷി, എസ്.അശോകൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.