ഫോർട്ടുകൊച്ചി: ബി.ജെ.പി ഒ.ബി.സി മോർച്ച കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ ശുചീകരണ തൊഴിലാളി ദമ്പതികളെ ആദരിച്ചു. ഭാരവാഹി ആർ.ശെൽവരാജ് ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി സ്വദേശികളായ ജെയ്മി, ഷൈനി ദമ്പതികളെയാണ് ആദരിച്ചത്. ഇവർക്കുള്ള ഭക്ഷ്യധാന്യ കിറ്റ്, മാസ്ക്, കൈയുറ, സാനിറ്റൈസർ തുടങ്ങിയവയും നൽകി.