gopalakrishnan-wash-pidik
ഗോപാലകൃഷ്ണൻ (60)

പറവൂർ : പതിനഞ്ച് ലിറ്റർ വാഷും വാറ്റുപകരണങ്ങളുമായി ഏഴിക്കര കുണ്ടേക്കാവ് വടക്കുംഭാഗം, ആശേരിപ്പറമ്പിൽ ഗോപാലകൃഷ്ണൻ (60) വരാപ്പുഴ എക്സൈസ് പിടിയിലായി. വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട് റെയ്ഡ് ചെയ്തു. ഇൻസ്പെക്ടർ എം.മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥരായ രാജി ജോസ്, കെ.എസ്.സൗമ്യ, സമൽദേവ്, എം.കെ.അരുൺകുമാർ, അരുൺ വിവേക് എന്നിവർ പങ്കെടുത്തു.