കൊച്ചി : ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ. ഹരിലാൽ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ അദ്ധ്യക്ഷതയിൽ ഹൈക്കോടതിയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തിന് യാത്രഅയപ്പ് നൽകും. കായംകുളം കണ്ടല്ലൂർ സ്വദേശിയായ കെ. ഹരിലാൽ കായംകുളം എം.എസ്.എം കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തെ ലാ അക്കാഡമിയിൽ നിന്ന് നിയമബിരുദം നേടി. 1986 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. കായംകുളം മുൻസിഫ് കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം 1998 ലാണ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2011 നവംബർ എട്ടിനാണ് കെ. ഹരിലാലിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചത്.