പറവൂർ: പറവൂർ സഹകരണ ബാങ്ക് അംഗങ്ങളായ കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യകിറ്റ് വിതരണം നാളെ (വ്യാഴം) മുതൽ 30 വരെ പത്തൊമ്പത് കേന്ദ്രങ്ങളിലായി നടക്കും. നാളെ 1, 2, 3 അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകാർക്കും 29ന് 4, 5, 6 അക്കങ്ങളിലും 30ന് 7, 8, 9, 0 അക്കങ്ങളിലും അവസാനിക്കുന്ന റേഷൻ കാർഡുകാർക്കും ലഭിക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് നാലു വരെ ബാങ്കിലെ തിരിച്ചറിയൽ കാർഡും, റേഷൻകാർഡുമായി എത്തണമെന്ന് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ പറഞ്ഞു.