പെരുമ്പാവൂർ : ലോക്ക് ഡൗണിൽ തിരികെവരുന്ന മണ്ഡലത്തിലുള്ളവർക്ക് മതിയായ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതര നാടുകളിൽനിന്ന് തിരികെ വരുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ സൗകര്യങ്ങൾ ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.