 4 പേർ തീരസംരക്ഷണസേന ഉദ്യോഗസ്ഥർ

 16 പേർ ചികിത്സയിൽ

കൊച്ചി: തീരസംരക്ഷണ സേനയിലെ നാലു ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ 16 ആയി. മേയ് 19 ന് മഹാരാഷ്ട്രയിൽ നിന്ന് അങ്കമാലി തുറവൂരിലെത്തിയ 36 കാരനാണ് രോഗം. ഇയാളെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 22 പേരടങ്ങുന്ന സംഘത്തിനൊപ്പം ബസിലാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയത്. തീരസംരക്ഷണസേന ഉദ്യോഗസ്ഥർ കൊച്ചി ഐ.എൻ.എസ് സഞ്ജീവനിയിൽ ചികിത്സയിലാണ്. ലക്ഷദ്വീപ്, മഹാരാഷ്ട്ര, ബംഗാൾ രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇവർ മേയ് 21 നാണ് കൊച്ചിയിലെത്തിയത്.

ചെന്നൈയിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 30 വയസുള്ള പെരുമ്പാവൂർ സ്വദേശിനി രോഗമുക്തി നേടി ആശുപത്രി വിട്ടു.

വീടുകളിൽ ഇന്നലെ 533 പേരെ കൂടി നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 262 പേരെ ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 7431 ആയി. ഇതിൽ 156 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 7275 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ 11 പേരെ കൂടി നിരീക്ഷണത്തിനായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

 ഐസൊലേഷൻ

ആകെ: 7493

വീടുകളിൽ: 7431

ആശുപത്രി: 62

മെഡിക്കൽ കോളേജ്: 32

കരുവേലിപ്പടി താലൂക്ക് ആശുപത്രി: 06

പോർട്ട് ട്രസ്റ്റ് ആശുപത്രി: 03

സ്വകാര്യ ആശുപത്രി: 21


റിസൽട്ട്

ആകെ: 98

പോസിറ്റീവ് :05

ലഭിക്കാനുള്ളത്: 105

ഇന്നലെ അയച്ചത്: 60


ഡിസ്ചാർജ്

ആകെ: 16

മെഡിക്കൽ കോളേജ്: 07

മൂവാറ്റുപുഴ ജനറൽ ആശുപത്രി' 09


കൊവിഡ്

ആകെ: 16

മെഡിക്കൽ കോളേജ്: 14

ഐ.എൻ.എസ് സഞ്ജീവനി: 06

 ജില്ല തിരിച്ച്

എറണാകുളം: 08

പാലക്കാട്: 01

കൊല്ലം: 01

ഉത്തർപ്രദേശ്: 01

തൃശൂർ: 01

ലക്ഷദ്വീപ് :01

മദ്ധ്യപ്രദേശ്: 01

ബംഗാൾ : 01

രാജസ്ഥാൻ: 01