കൊച്ചി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. വിദ്യാ‌ർത്ഥികൾക്കായി 100 അധിക സ‌ർവീസുകൾ നടത്തി. സെൻട്രൽ സോണലിന് കീഴിലാണ് കൂടുതൽ ബസുകൾ സർവീസ് നടത്തിയത്. എറണാകുളം ജില്ലയിൽ 45 ബസുകളാണ് അധികം ഓടിയത്. വാഹന സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ദൂരം കാൽനടയായി സ്‌കൂളിലേക്ക് എത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു കൂടുതൽ ബസുകൾ നിരത്തിലിറക്കിയത്.
സ്‌കൂളുകളുടെ സമീപത്ത് അഞ്ചു മുതൽ ആറു വരെ കിലോമീറ്റർ അകലെ നിന്ന് വിദ്യാർത്ഥികളെ പരീക്ഷക്കെത്തിച്ചതായി ഡി.ടി.ഒ വി.എം. താജുദ്ദീൻ കേരളകൗമുദിയോട് പറഞ്ഞു. പരീക്ഷാ സമയം അനുസരിച്ചാണ് ബസുകൾ ക്രമീകരിച്ചിരുന്നത്. ഇന്ന് ജില്ല 230 ബസുകൾ സർവീസ് നടത്തി.