കൂത്താട്ടുകുളം: എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരുവാൻ കെ.എസ്.ടി.എ കൂത്താട്ടുകുളം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനസൗകര്യം ഒരുക്കി. ഉപജില്ലാ സെക്രട്ടറി ബിജു ജോസഫ്, ബിബിൻ ബേബി,ല്ലാ എക്ലിക്യുട്ടീവ് അംഗം എ.വി. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് സമീപ പഞ്ചായത്തുകളിലെ കുട്ടികളെ കൂത്താട്ടുകുളത്തെ സ്‌കൂളുകളിൽ എത്തിച്ചത്.