കൊച്ചി: കൊവിഡിന്റെ മറവിൽ പ്രതിരോധ, ബഹിരാകാശ മേഖല ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുവാനുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനത്തിനെതിരെ ജനതാദൾ (എസ്) നാളെ (വ്യാഴം) രാവിലെ 11ന് ജില്ലയിലെ 14 കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് ജില്ലാ സെക്രട്ടറി ജനറൽ ജബ്ബാർ തച്ചയിൽ അറിയിച്ചു. എറണാകുളത്ത് ബോട്ടുജെട്ടി ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിലെ ധർണ ജില്ലാ പ്രസിഡന്റ് സാബു ജോർജ് നിർവഹിക്കും. കൊവിഡിന്റെ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും ധർണ.