കൂത്താട്ടുകുളം: വ്യാപാരികളോടുള്ള പൊതുമേഖല ബാങ്കുകളുടേയും കേന്ദ്രസർക്കാരിന്റേയും അവഗണന അവസാനിപ്പിക്കുക, മോറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കുകഎന്നീ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം യൂണിറ്റ് എസ്.ബി.ഐയ്ക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഭാരവാഹികളായ വി.എൻ. രാജപ്പൻ, ജോസ്തോമസ്, സജി ജോൺകോ, ഷൈജു ജോസഫ്, കിഷോർ കുമാർ , മോഹൻ.സി.കെ, തുടങ്ങിയവർ നേതൃത്വം നൽകി.