തൃക്കാക്കര: തൃക്കാക്കര അമ്പലം മോഡൽ എൻജിനീയറിംഗ് കോളേജ് റോഡിലെ ഏഴ് സി.സി.ടി. വി കാമറകൾ ഇന്നലെ പുലർച്ചെ ഒരു മണിക്ക് ശേഷം സാമൂഹ്യ വിരുദ്ധൻ തകർത്തു.തൃക്കാക്കര സെൻറൽ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ റോഡുകളിൽ സ്ഥാപിച്ചിരുന്ന കാമറകളാണ് തകർത്തത്. കുട്ടി സാഹിബ് റോഡിലെ അപ്പാർട്ട് മെന്റിൽ നിന്നും എടുത്ത ഏണി ഉപയോഗിച്ച് പോസ്റ്റിൽ കയറിയാണ് കാമറ തകർത്തത്. ഏകദേശം 30 വയസ് തോന്നിക്കുന്ന ഒരു യുവാവ് ഏണിയുമായി റോഡിലൂടെ പോകുന്നത് കാമറയിൽ പതിഞ്ഞിട്ടുണ്ട്.പാന്റ്‌സും, ഫുൾ ഷർട്ടും ,കണ്ണടയും, മാസ്കുമാണ് വേഷം. സി.സി.ടി.വി ദൃശ്യം ഉൾപ്പെടെ അസോസിയേഷൻ സെക്രട്ടറി രഘു ഭൃഷ്ണപിള്ള തൃക്കാക്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.രണ്ടു ലക്ഷം രൂപയോളം വിലവരുന്ന കാമറകളാണ് നശിപ്പിച്ചത്.മൂന്നു പോസ്റ്റുകളിലായി ഏഴ് കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഏണിയുമായി തൃക്കാക്കര അമ്പലം ഭാഗത്തേക്ക് പോകുമ്പോൾ ബി ആൻഡ് ബി ഹോസ്പിറ്റലിലെ സെക്യൂരിറ്റിക്കാരെ കണ്ട പ്രതി റോഡിൽ ഏണി ഉപേക്ഷിച്ച് ഓടി പോയതായി പറയുന്നു.