കൊച്ചി: മലയാളസിനിമ നിർമ്മാതാക്കളും തിയേറ്ററുടമകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇന്ന് കൊച്ചിയിൽ യോഗം ചേരും. ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 നാണ് യോഗം. വിതരണക്കാരുടെ പ്രതിനിധികളും പങ്കെടുക്കും.
ഓൺലൈൻ റിലീസ്, തിയേറ്റർ വിഹിതത്തിലെ കുടിശിക എന്നിവ ചർച്ചയാകും. 'സൂഫിയും സുജാതയും' ഓൺലൈൻ (ഒ.ടി.ടി- ഓവർ ദി ടോപ്പ് ) റിലീസിന് തീരുമാനിച്ചതോടെ, ഭാവിയിൽ സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ തങ്ങൾ പ്രതിസന്ധിയിലാണെന്നും ഒ.ടി.ടി. റിലീസ് അതിനൊരു പരിഹാരമാണെന്നുമുള്ള നിലപാടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സ്വീകരിച്ചത്. ഇതോടെയാണ് തർക്കം രൂക്ഷമായത്.